സിപിഐ(എം) തൈക്കാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവ മണലൂര്‍ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. മില്ലുംപടി കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്ന സംഘാടകസമിതി രൂപീകരണയോഗം സിപിഐഎം മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ജാബിറ ഷിഹാസ് അധ്യക്ഷയായി. സി.ജെ ബേബി, ടി.ഇ ജെയിംസ് എന്നിവര്‍ സംസാരിച്ചു. സി.ജെ ബേബി ചെയര്‍മാനും ടി.ഇ ജെയിംസ് കണ്‍വീനറുമായി സംഘാടകസമിതി രൂപീകരിച്ചു. ആഗസ്റ്റ് 2 ന് കാര്‍ബണ്‍ ന്യൂട്രല്‍ മണലൂര്‍ എന്ന വിഷയത്തില്‍ പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ പങ്കെടുക്കുന്ന സെമിനാറും ഹരിതവല്‍ക്കരണത്തിന്റെ ഭാഗമായി വഴിയോരങ്ങളില്‍ വൈവിധ്യമാര്‍ന്ന മാവുകള്‍ നടീലും അശോക ഉദ്യാന നിര്‍മ്മാണത്തിന്റെ ഭാഗമായി ഔഷധ മൂല്യമുള്ള അശോക മരങ്ങള്‍ നടുന്ന ചടങ്ങും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.



