പാത്രമംഗലം പാലത്തിന്റെ 50 വാര്‍ഷികത്തോടനുബന്ധിച്ച് ഗ്രാമത്തിലെ മുഴുവന്‍ വീടുകളേയും ആദരിച്ച് ലോകറെക്കോര്‍ഡ് കരസ്ഥാമക്കിയതിന്റെ ആഘോഷപരിപാടി സംഘടിപ്പിക്കുന്നു. ശനിയാഴ്ച്ച വൈകീട്ട് 4 മണിയ്ക്ക് ‘ ആഹാ.. ആഹ്ലാദം’ എന്ന പേരില്‍ പാത്രമംഗലം ക്ഷേത്ര മൈതാനിയില്‍ സംഘടിപ്പിക്കുന്ന കലാസാംസ്‌കാരിക പരിപാടി ഉന്നതവിദ്യാഭ്യാസC വകുപ്പ് മന്ത്രി ഡോക്ടര്‍ ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. എസി മൊയ്തീന്‍ എം എല്‍ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗാനരചയിതാവ് റഫീക് അഹമദ്ദ്, ഗിന്നസ് സത്താര്‍ ആദൂര്‍, ജില്ല പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് കലാസന്ധ്യയും അരങ്ങേറും. ആഘോഷപരിപാടികള്‍ 4 മണി മുതല്‍ സിസിടിവി പ്രാദേശികം ചാനല്‍ നമ്പര്‍ 49 ല്‍ തത്സമയം സംപ്രേഷണം ചെയ്യും.