കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശാസ്ത്ര സാംസ്‌കാരികോത്സവം എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു.നവോത്ഥാന നേട്ടങ്ങളില്‍ നിന്ന് പിന്തിരിഞ്ഞു നടക്കുകയും, അശാസ്ത്രീയതയും, അന്ധവിശ്വാസങ്ങളും,അനാചാരങ്ങളും, അരാഷ്ട്രീയതയും, അരാജകത്വവും വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും പ്രതിഫലിച്ചു കാണുന്ന സാഹചര്യത്തില്‍ പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജനകീയ കാമ്പയിനാണ് സാംസ്‌കാരികോത്സവം.കേച്ചേരി ജ്ഞാനപ്രകാശിനി യുപി സ്‌കൂളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗംചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍ പേഴ്‌സ്ണ്‍ സച്ചിന്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ മേഖലാ പ്രസിഡണ്ടും കൂനമൂച്ചി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ എ. ജയകൃഷ്ണന്‍ അധ്യക്ഷനായി.മേഖല സെക്രട്ടറി സോമന്‍ മാസ്റ്റര്‍ വിഷയാവതരണം നടത്തി.ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായഷയിസ്‌ന ജംഷീര്‍, ഭവ്യ നിഖില്‍, പി.എം.ഉമ്മര്‍, കെ. എ.രമേഷ് പരിഷത്ത് ഭാരവാഹികളായഐ.വേണുഗോപാല്‍, എം.എം ഷംസുദ്ദീന്‍, ടി.സി സെബാസ്റ്റ്യന്‍ മാസ്റ്റര്‍, വത്സന്‍ പാറന്നൂര്‍, പരമേശ്വരന്‍രവിചന്ദര്‍ എന്നിവര്‍ സംസാരിച്ചുപ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ രക്ഷാധികാരിയും, ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ് ചെയര്‍പേഴ്‌സണും രവിചന്ദര്‍ ജനറല്‍ കണ്‍വീനറായുമുള്ള സംഘാടക സമിതി രൂപീകരിച്ചു.കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 150 കേന്ദ്രങ്ങളില്‍ നടക്കുന്ന ക്യാമ്പയിന്‍ കുന്നംകുളം മേഖലയില്‍ ചൂണ്ടല്‍ പഞ്ചായത്തിലാണ് സംഘടിപ്പിക്കുന്നത്.



