ചാവക്കാട് പാലയൂരില്‍ പൊതുസ്ഥലത്ത് വെച്ച് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തിരുവത്ര കണ്ണംകര വീട്ടില്‍ നൗഷാദിനെയാണ് (40) ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം ഒന്‍പതാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലയൂര്‍ ദോബി പടിക്ക് സമീപത്തുവെച്ചാണ് ബൈക്കിലെത്തിയ പ്രതി കാല്‍നടയായി പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് ലൈംഗികമായി ഉപദ്രവിച്ചത്.സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിക്കായി പോലീസ് ഊര്‍ജിത അന്വേഷണം നടത്തിവരികയായിരുന്നു. തുടര്‍ന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്.ചാവക്കാട് എസ്.എച്ച്.ഒ പ്രീത ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ സി.പി.ഒമാരായ റോബര്‍ട്ട്, അജിത് ലാല്‍, അരുണ്‍ ടി. എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



