30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Erumapetty പുഴയില്‍ നീര്‍നായ്ക്കളെ കണ്ടെത്തി

പുഴയില്‍ നീര്‍നായ്ക്കളെ കണ്ടെത്തി

102

എരുമപ്പെട്ടി നെല്ലുവായ് പുഴയില്‍ നീര്‍നായക്കളെ കണ്ടെത്തി. മഴ ശക്തമായതിനെ തുടര്‍ന്ന് പുഴയില്‍ ഒഴുക്ക് വര്‍ദ്ധിച്ചപ്പോഴാണ് നീര്‍നായക്കളെ കണ്ടത്. ഒഴുക്കിനെതിരെ നീന്തുന്ന പ്രവണതയുള്ള ജീവിയാണ് നീര്‍നായ. ആക്രമണ സ്വഭവമുള്ള നീര്‍നായ പല സ്ഥലങ്ങളിലും വെള്ളത്തിലിറങ്ങിയ മനുഷ്യരേയും വളര്‍ത്തു മൃഗങ്ങളേയും കടിച്ച് സാരമായി പരുക്കേല്‍പ്പിച്ചിട്ടുണ്ട്. മുമ്പും എരുമപ്പെട്ടി പുഴയില്‍ നീര്‍നായ്ക്കളെ കൂട്ടത്തോടെ കണ്ടിട്ടുണ്ട്. എരുമപ്പെട്ടി ആറാട്ടുകടവ് പരിസരത്താണ് കൂടുതലും ഇവയെ കണ്ടിട്ടുള്ളത്.

 

ADVERTISEMENT
error: Content is protected !!