29.8 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam എംഎല്‍എയുടെ ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം

എംഎല്‍എയുടെ ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എംഎല്‍എ – എ.സി മൊയ്തീന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കടവല്ലൂര്‍ – കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കുന്നംകുളത്തെ എംഎല്‍എയുടെ ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം. ഇന്ദിരാഭവനില്‍ നിന്നാരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി കാണിയാമ്പാല്‍ റോഡിലെ എം എല്‍ എ യുടെ ക്യാമ്പ് ഓഫീസ് റോഡിലേക്ക് പ്രവേശിച്ചു. പ്രതിഷേധക്കാരെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് നീക്കി പ്രതിഷേധക്കാര്‍ മുന്നോട്ടു നീങ്ങിയതോടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. പ്രതിഷേധക്കാരെ മാറ്റാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. 10 ഓളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിക്ഷേധ യോഗം മുന്‍ തൃശ്ശൂര്‍ എംപി ടി.എന്‍ പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.സി ബി രാജീവ് അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!