പുന്നയൂര്‍ ഗ്രാമപഞ്ചായത്തില്‍ 5-ാം വാര്‍ഡിലെ പി.കെ. ശ്രീധരന്‍മാസ്റ്റര്‍ വായനശാലയുടെ നിര്‍മ്മാണത്തിന് തുടക്കമായി. ഗുരുവായൂര്‍ എം എല്‍ എ യുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മ്മാണം. പുന്നയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നിര്‍വ്വഹണ ഏജന്‍സിയായ തൃശ്ശൂര്‍ ജില്ലാ നിര്‍മ്മിതി കേന്ദ്രം എഞ്ചിനിയര്‍ ബീന എം റിപ്പോര്‍ട്ട് അവതരിപ്പിച്ചു ചാവക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ പി വിനോദ് മുഖ്യാതിഥിയായിരുന്നു.
വായനശാല പ്രസിഡന്റ് കെ എം താജുദ്ദീന്‍, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടിപറമ്പില്‍, പഞ്ചായത്ത് മെമ്പര്‍ ഷൈബ ദിനേശന്‍ പൊതുപ്രവര്‍ത്തകനായ മോഹനന്‍ ഈച്ചിത്തറ, വായനശാല സെക്രട്ടറി പി.കെ രഘുനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



