കേരള പ്രദേശ് കര്‍ഷക കോണ്‍ഗ്രസ് പുന്നയൂര്‍ക്കുളം മണ്ഡലം പ്രസിഡന്റായി നിയമിതനായ പി.കെ.വിനോദിന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് പി.പി.ബാബു അധ്യക്ഷനായ ചടങ്ങ് ഡി.സി.സി. സെക്രട്ടറി എം.അലാവുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ പി ഗോപാലന്‍ മുഖ്യാതിഥിയായി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടുമാരായ പി രാജന്‍,സലീല്‍ അറക്കല്‍, മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ അലി കണ്ണത്തയില്‍, അബ്ദു ഇല്ലത്തയില്‍, റാഫി മാലിക്കുളം, ലിയാഖത്ത് പയ്യൂരയില്‍, നാസര്‍ കോട്ടത്തയില്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാര്‍, വാര്‍ഡ്- ബൂത്ത് പ്രസിഡണ്ടുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നെല്ല് സംഭരണം കഴിഞ്ഞ് മാസങ്ങളായിട്ടും പണം നല്‍കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ജൂലൈ 11 വെള്ളിയാഴ്ച പുന്നയൂര്‍ക്കുളം കൃഷിഭവനിലേക്ക് കര്‍ഷക കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാര്‍ച്ചും, ധര്‍ണ്ണയും നടത്താന്‍ യോഗം തീരുമാനിച്ചു.
Home Bureaus Punnayurkulam കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായി നിയമിതനായ പി.കെ.വിനോദിന് സ്വീകരണം നല്‍കി