25.4 C
Kunnamkulam
Sunday, July 5, 2026
Home Bureaus Kechery പി.എ. മാധവന്റെ നിര്യാണത്തില്‍, സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു

പി.എ. മാധവന്റെ നിര്യാണത്തില്‍, സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു

 

കോണ്‍ഗ്രസിന്റെ സമുന്നതനേതാവും മണലൂര്‍ മുന്‍ എം.എല്‍ എയുമായിരുന്ന പി.എ. മാധവന്റെ നിര്യാണത്തില്‍, യു.ഡി.എഫ് മണലൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു. പാവറട്ടി ബസ് സ്റ്റാന്റ് പരിസരത്ത് ചേര്‍ന്ന സര്‍വ്വകക്ഷി അനുശോചന യോഗത്തില്‍ എ.ഐ.സി.സി സെക്രട്ടറി ടി.എന്‍. പ്രതാപന്‍ അധ്യക്ഷനായി. 2011- 16 കാലഘട്ടത്തില്‍ മണലൂര്‍ എംഎല്‍എ ആയിരുന്ന മാധവേട്ടന്റെ വികസന പ്രവര്‍ത്തനങ്ങളാണ് മണലൂരിന്റെ മുഖച്ഛായ മാറ്റിയതെന്നും മാധവേട്ടന്റെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ പഞ്ചായത്തുകളിലും ഒരുപോലെ എത്തിയിരുന്നുവെന്നും പ്രതാപന്‍ അഭിപ്രായപ്പെട്ടു. പതിമൂന്നാമത്തെ വയസ്സില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയും, കോണ്‍ഗ്രസ്സിന്റെ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വം വഹിക്കുകയും, ആരുടെയും പിന്‍ബലമില്ലാതെ രാഷ്ട്രീയത്തില്‍ സ്വന്തം പ്രയത്‌നംകൊണ്ട് ഉയര്‍ന്നുവന്ന നേതാവ് കൂടിയാണ് മാധവേട്ടനെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ കെ കെ ബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു.

ADVERTISEMENT
error: Content is protected !!