പാലപ്പെട്ടിയില്‍ കാര്‍ കത്തിനശിച്ചു; യാത്രക്കാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

പാലപ്പെട്ടിയില്‍ എയര്‍പോര്‍ട്ടില്‍ പോയി വരികയായിരുന്നവരുടെ
കാര്‍ കത്തിനശിച്ചു. യാത്രക്കാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. തിരൂരങ്ങാടി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കെ എല്‍ 10 ബി എ 2195 കാറാണ് ചാവക്കാട് പൊന്നാനി ദേശീയ പാതയില്‍ പാലപ്പെട്ടി ദുബൈപടിയില്‍ വെച്ച് കത്തിയത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം.