വിവാഹ ധനസഹായം വിതരണം ചെയ്തു

വടക്കേക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയും, പഞ്ചായത്തിന്റയും സംയുക്താഭിമുഖ്യത്തില്‍ പരിരക്ഷ പാലിയേറ്റിവ് പരിചരണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബത്തിന് വിവാഹ ധനസഹായം വിതരണം ചെയ്തു. വീല്‍ചെയറില്‍ ജീവിതം നയിക്കുന്ന കുമാരി ചിന്നുവിനാണ് സഹായം നല്‍കിയത്. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.എം.കെ.നബീല്‍, സി.എച്ച്.സി.സൂപ്രണ്ട് ഡോക്ടര്‍ ടി.ജി.നിത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ജി.അശോകന്‍ , പാലിയേറ്റിവ് നഴ്‌സ് മിനി, ആശവര്‍ക്കര്‍ സുശീല എന്നിവര്‍ സംബന്ധിച്ചു.

ADVERTISEMENT