31.4 C
Kunnamkulam
Saturday, October 10, 2026
Home Bureaus Perumpilavu അന്താരാഷ്ട്ര പാലിയേറ്റീവ് കെയർ സമ്മേളനം;പിന്തുണയുമായി അൻസാർ വിമൻസ് കോളേജ്

അന്താരാഷ്ട്ര പാലിയേറ്റീവ് കെയർ സമ്മേളനം;പിന്തുണയുമായി അൻസാർ വിമൻസ് കോളേജ്

10

ലോക ഹോസ്പിസ് & പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ ആന്റ് ആല്‍ഫ പാലിയേറ്റീവ് കെയറും സംയുക്തമായി എടമുട്ടം സെന്ററില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര കോണ്‍ഫറന്‍സിന്റെ ഭാഗമായുള്ള വാക്കത്തോണിലും തുടര്‍ന്നു നടന്ന അന്താരാഷ്ട്ര സെമിനാറിലും പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജ് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ശ്രദ്ധേയമായി.വേദന നിയന്ത്രണം – പാലിയേറ്റീവ് കെയറിന്റെ അവിഭാജ്യ ഘടകം എന്ന പ്രമേയത്തില്‍ ഒക്ടോബര്‍ 9 മുതല്‍ 11 വരെ നടക്കുന്ന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിയ വാക്കത്തോണിന്റെയും തുടര്‍ന്ന് നടന്ന അന്താരാഷ്ട്ര സെമിനാറിന്റെയും തൃശ്ശൂര്‍ ജില്ലാതല പരിപാടിയില്‍ കോളേജിലെ അമ്പതോളം ആശ്വാസ് ക്ലബ്ബ് അംഗങ്ങള്‍ അണിനിരന്നു. ആശ്വാസ് ക്ലബ്ബ് കോഡിനേറ്റര്‍ ജൗഹറ അബ്ദുല്‍ ഖാദര്‍ ,സ്റ്റുഡന്റ് കോഡിനേറ്റര്‍ ആയിഷ തസ്നീം , അസി കോഡിനേറ്റര്‍ ജാസ്മിന്‍ മുസ്തഫ ,റഹ്‌മത്ത് മിസ്‌ന , ഹലീമ നുഹ, എന്നിവര്‍ നേതൃത്വം നല്‍കി. പാലിയേറ്റീവ് പരിചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വേദന സംഹാരത്തിന്റെ അനിവാര്യതയെക്കുറിച്ചും യുവതലമുറയില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് വാക്കത്തോണിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!