നെല്ലുവായ് പാണാട്ടുകാവ് ശ്രീധര്‍മ്മശാസ്ത ക്ഷേത്രത്തിലെ ദേശവിളക്ക് ഭക്തിസാന്ദ്രമായി. രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളുണ്ടായി. ഉച്ചതിരിഞ്ഞ് 5.30ന് നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ നിന്ന് താലമേന്തിയ മാളികപ്പുറങ്ങളുടേയും ഉടുക്കുപാട്ടിന്റേയും, വാദ്യമേളങ്ങളുടേയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിച്ചു. പാണാട്ടുകാവ് ക്ഷേത്രസന്നിധിയിലെത്തിയതിനുശേഷം വിളക്ക്പാട്ട്, വെട്ട് തട എന്നിവയുണ്ടായി. അയപ്പ സേവാസംഘം ഭാരവാഹികളായ വിജയന്, മനോഹരന് ഗോപി തുടങ്ങിയവര്‍ നേതൃത്വം നല്കി.



