ചൊവ്വന്നൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് എസ്ഡിപിഐ ഫാസിസ്റ്റ് കൂട്ടുകെട്ടിനെതിരെ സിപിഐഎം സംഘടിപ്പിച്ച പഞ്ചായത്ത് തല രാഷ്ട്രീയ വിശദീകരണ ജാഥ സമാപിച്ചു. ഞായറാഴ്ച കല്ലഴികുന്നില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം ബാലാജി , ജാഥാ ക്യാപ്റ്റന്‍ കെ കെ സതീശന് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലൂടെയും പ്രചരണം നടത്തി ജാഥ വൈകിട്ട് മാന്തോപ്പില്‍ സമാപിച്ചു. സമാപന സമ്മേളനം സിപിഐഎം സംസ്ഥാനകമ്മിറ്റി അംഗം എ സി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ഇ എച്ച് മിറാഷ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ കൊച്ചനിയന്‍, എം വി പ്രശാന്ത്, കെ പി സുരേന്ദ്രന്‍, സുജിഷ മനീഷ്, എം എ ഷാഫി എന്നിവര്‍ സംസാരിച്ചു.



