24.4 C
Kunnamkulam
Monday, August 10, 2026
Home Bureaus Kunnamkulam പന്തല്ലൂര്‍ ശിവ ഭഗവതി ക്ഷേത്രത്തിലെ പൂരം വിപുലമായി ആഘോഷിച്ചു

പന്തല്ലൂര്‍ ശിവ ഭഗവതി ക്ഷേത്രത്തിലെ പൂരം വിപുലമായി ആഘോഷിച്ചു

125

കുന്നംകുളം പന്തല്ലൂര്‍ ശിവ ഭഗവതി ക്ഷേത്രത്തിലെ പൂരം വിപുലമായി ആഘോഷിച്ചു. രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, നടക്കല്‍ പറ എന്നിവ നടന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ചേര്‍പ്പ് വിഷ്ണുഭട്ടതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു. ഉച്ചയ്ക്ക് ഒരുമണിക്ക് ദേവസ്വം പൂരത്തില്‍ തൊട്ടേക്കാവ് വിനായകന്‍ പന്തല്ലൂര്‍ ഭഗവതിയുടെ തിടമ്പേറ്റി. 15 പ്രദേശിക കമ്മിറ്റികള്‍ പങ്കെടുത്ത പൂരങ്ങള്‍ ക്ഷേത്രപ്രദക്ഷിണത്തിന് ശേഷം വൈകിട്ട് ആറുമണിയോടെ നടന്ന കൂട്ടിയെഴുന്നള്ളില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, ചിറക്കല്‍ കാളിദാസന്‍, പുതുപ്പള്ളി കേശവന്‍ തുടങ്ങി 29 ആനകള്‍ അണിനിരന്നു. പാണ്ടിമേളത്തിന് വെള്ളിത്തിരുത്തി പ്രഭാകരന്‍ നായര്‍ നേതൃത്വം നല്‍കി. ആറുമണിയോടെ പരമ്പരാഗത വേലകളും , തെയ്യം, കാവടി ഉള്‍പ്പെടെയുള്ള നാടന്‍ കലാരൂപങ്ങളും ക്ഷേത്രത്തില്‍ എത്തി സമാപിച്ചു. 7 ന് ഫാന്‍സി വെട്ടികെട്ടും രാത്രി ക്ഷേത്രാങ്കണത്തില്‍ ഗാനമേളയും ഉണ്ടായിരുന്നു.

 

content summary ;  panthaloor pooram celebrated

ADVERTISEMENT
error: Content is protected !!