പരപ്പില്‍താഴം മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് സമീപം ദുരിതം അനുഭവിക്കുന്നവരെ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു

36

ചാവക്കാട് മുനിസിപ്പാലിറ്റിയിലെ പരപ്പില്‍താഴം മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് സമീപം ദുരിതം അനുഭവിക്കുന്നവരെ ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് കെ.ആര്‍ ബൈജുവിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. പരിസരത്ത് അസഹ്യമായ ദുര്‍ഗന്ധവും മലിനമായ ജലസ്രോതസ്സുകളും നേരിട്ട് കണ്ടതിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ നഗരസഭ അടിയന്തിരമായി ഇടപ്പെട്ട് ശാശ്വതമായ പരിഹാരം കാണാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ നടത്താന്‍ തയ്യാറാവുമെന്ന് ബിജെപി നേതൃത്വം പറഞ്ഞു. ജില്ല കമ്മിറ്റി മെമ്പര്‍ സുമേഷ് തേര്‍ളി, മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ എ.എ വേലായുധ കുമാര്‍, കെ.എസ് അനില്‍കുമാര്‍, സിന്ധു അശോകന്‍, മണ്ഡലം സെക്രട്ടറി വര്‍ഷ മണികണ്ഠന്‍, സുഗന്ധവേണി, ഗണേശ് ശിവജി തുടങ്ങിയവരാണ് സ്ഥലത്തെത്തി ഐക്യദാര്‍ഢ്യം അറിയിച്ചത്.