26.7 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Perumpilavu പെരുന്തുരുത്തി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇടവക ദിനം ആഘോഷിച്ചു

പെരുന്തുരുത്തി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇടവക ദിനം ആഘോഷിച്ചു

152

പെരുന്തുരുത്തി മാര്‍ ബസേലിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇടവക ദിനം ആഘോഷിച്ചു. രാവിലെ വികാരി ഫാ. മാത്യു വര്‍ഗീസ് കൊളങ്ങാട്ടില്‍ കുര്‍ബാന അര്‍പ്പിച്ചു. ഇടവക ദിനാഘോഷ സമ്മേളനത്തില്‍ ഫാ.മാത്യു വര്‍ഗീസ് കൊളങ്ങാട്ടില്‍ അധ്യക്ഷത വഹിച്ചു. ഫാ.ഡോ.സണ്ണി ചാക്കോ, ഡോ.സിന്‍സി, ട്രസ്റ്റി സി.ടി.അജീഷ്, സെക്രട്ടറി പി.എ.ആല്‍വിന്‍, മുന്‍ കൈക്കാരന്‍ ഗീവര്‍ സൈമണ്‍, സണ്‍ഡേ സ്‌കൂള്‍ പ്രധാനാധ്യാപിക കൊച്ചുബേബി എന്നിവര്‍ പ്രസംഗിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കലാപരിപാടികള്‍, വിവിധ മല്‍സരങ്ങള്‍ എന്നിവയുണ്ടായി.

ADVERTISEMENT
error: Content is protected !!