പാറേമ്പാടം സെന്റ് ആന്റണീസ് കത്തോലിക്കാ ദേവാലയത്തില്‍ ഇടവക ദിനം ആഘോഷിച്ചു

പാറേമ്പാടം സെന്റ് ആന്റണീസ് കത്തോലിക്കാ ദേവാലയത്തില്‍ ഇടവക ദിനം ആഘോഷിച്ചു. ഇടവക വികാരി ഫാദര്‍ പോള്‍ അറക്കലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഫാദര്‍ തോമസ് ചൂണ്ടല്‍ നിര്‍വ്വഹിച്ചു. ഫാത്തിമ കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സി. ലിറ്റില്‍ മേരി, ഫെറോന കൗണ്‍സില്‍ സെക്രട്ടറി എം ടി പോള്‍സണ്‍, ഇടവക കേന്ദ്ര സമിതി പ്രസിഡണ്ട് ജോസഫ് വാഴപ്പിള്ളി, വിശ്വാസ പരിശീലന പ്രിന്‍സിപ്പാള്‍ ലിജോ ജോസഫ്, ഇടവക ട്രസ്റ്റി പോള്‍ മണ്ടുംപാല്‍, സജി മഞ്ഞളി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഇടവകയിലെ വിവിധ യൂണിറ്റുകള്‍ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.

ADVERTISEMENT