26.4 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Kechery വീട് കുത്തിത്തുറന്ന് മോഷണം ; പ്രതി പിടിയില്‍

വീട് കുത്തിത്തുറന്ന് മോഷണം ; പ്രതി പിടിയില്‍

63

പാവറട്ടിയില്‍ വീട് കുത്തിത്തുറന്ന് 10 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി അഷറഫാണ് അറസ്റ്റിലായത്. ബുധനാഴ്ച പകലാണ് പുളിഞ്ചേരിപ്പടി പുലിക്കോട്ടില്‍ ജോമോന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. വീട്ടുകാര്‍ ജോലിക്കുപോയ സമയത്തായിരുന്നു സംഭവം. വൈകീട്ട് അഞ്ചോടെ ഇവര്‍ തിരികെ എത്തിയപ്പോഴാണ് വീടിന്റെ പിന്‍ വാതില്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അകത്തു കയറി പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറിയ മോഷ്ടാവ് വീട്ടിനുള്ളിലെ സ്റ്റീല്‍ അലമാരയില്‍ രണ്ട് പെട്ടികളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളില്‍ ഒന്നിലെ മാലയും വളയും ഉള്‍പ്പെടെയുള്ള പത്ത് പവനോളം ആഭരണങ്ങളാണ് കൊണ്ടുപോയത്. കവര്‍ച്ച വേഗത്തില്‍ പൂര്‍ത്തിയാക്കി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാകാം ഒരു പെട്ടിയിലെ ആഭരണങ്ങള്‍ മാത്രം നഷ്ടപ്പെട്ടതെന്നാണ് വീട്ടുകാര്‍ കരുതുന്നത്. തുടര്‍ന്ന് പാവറട്ടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ADVERTISEMENT
error: Content is protected !!