പഴഞ്ഞി കോട്ടോല്‍ പള്ളി പെരുന്നാളാഘോഷം വര്‍ണ്ണാഭമായി. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ കോട്ടോല്‍ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് സിറിയന്‍ പളളിയിലെ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാളും ഇടവകയുടെ 40-ാം സ്ഥാപിത പെരുന്നാളും ചൊവ്വ – ബുധന്‍ ദിവസങ്ങളിലായാണ് ആഘോഷിച്ചത്. കൊടിയും സ്ലീബായുമായി പ്രക്ഷിണവും, ആശീര്‍വാദത്തിനും ശേഷം പൊതുസദ്യയോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് സമാപനമായി. വികാരി ഫാ. ലൂക്ക് ബാബു, ട്രസ്റ്റി സി.കെ. ഷിജു , സെക്രട്ടറി അഭിലാഷ് പി. സൈമണ്‍ എന്നിവരടങ്ങുന്ന മാനേജിങ് കമ്മറ്റി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേത്യത്വം നല്‍കി.



