യൂത്ത് കോണ്‍ഗ്രസ് കാട്ടകാമ്പാല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാടിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ സമാധാനത്തിന്റെ കൈമുദ്ര പതിപ്പിക്കല്‍ പരിപാടി നടത്തി. യൂത്ത് കോണ്‍ഗ്രസ് കാട്ടകാമ്പാല്‍ മണ്ഡലം പ്രസിഡന്റ് ശ്രാവണ്‍ എം എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം നിയോജകമണ്ഡലം പ്രസിഡന്റ് മഹേഷ് തിപ്പിലശ്ശേരി ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് കുന്നംകുളം മുന്‍ ബ്ലോക്ക് പ്രസിഡന്റ് കെ ജയശങ്കര്‍, കാട്ടകാമ്പാല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം എം അലി, കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം എസ് മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ നദീര്‍ പെരുംതിരുത്തി, ബാസില്‍ പെരുംതിരുത്തി, റിയാസ് മാമ്പുള്ളി, ആഷിഖ് കോട്ടോല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഞായറാഴ്ച നടക്കുന്ന കിക്കോഫ് മത്സരത്തില്‍ കുട്ടികളില്‍ കായിക താല്‍പര്യം വളര്‍ത്തുന്നതിന് തുടക്കം കുറിക്കുമെന്നും അതുവഴി വരും തലമുറയെ ലഹരിയില്‍നിന്നും പൂര്‍ണമായി മോചിപ്പിക്കാനാകുമെന്നും മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.