എരുമപ്പെട്ടിയില്‍ സ്‌കൂട്ടര്‍ ഇടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു

എരുമപ്പെട്ടിയില്‍ സ്‌കൂട്ടര്‍ ഇടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു. വിറക് വെട്ട് തൊഴിലാളിയായ 70 വയസ്സുള്ള എരുമപ്പെട്ടി വട്ടക്കുഴി വീട്ടില്‍ ജോണി ആണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
എരുമപ്പെട്ടി പെട്രോള്‍ പമ്പിന് മുന്നില്‍ തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. കണിമംഗലം സ്വദേശിയായ ജോണി 20 വര്‍ഷമായി എരുമപ്പെട്ടിയില്‍ താമസിച്ചു വരികയാണ്. ത്രേസ്യ ഭാര്യയും, ബാബു മകനുമാണ്.

ADVERTISEMENT