വര്‍ഗീയതക്കും സാമൂഹ്യ ജീര്‍ണ്ണതക്കുമെതിരെ അഖിലെന്ത്യ ജനാതിപത്യ മഹിളാ അസോസിയേഷന്‍ വടക്കാഞ്ചേരി ഏരിയ കമ്മറ്റി നടത്തുന്ന കാല്‍നട ജാഥയ്ക്ക് എരുമപ്പെട്ടി വെസ്റ്റ് മേഖലയില്‍ സ്വികരണം നല്‍കി. ജാഥ ക്യാപ്റ്റന്‍ ഏരിയ സെക്രട്ടറി മിനി അരവിന്ദന്‍, വൈസ് ക്യാപ്റ്റന്‍ കര്‍മല ജോണ്‍സണ്‍, മാനേജര്‍ മീന സാജന്‍ എന്നിവരെ വിവിധ സംഘടന പ്രതിനിധികള്‍ ഷോള്‍ അണിയിച്ചു. സുമന സുഗതന്‍, സ്വപ്നപ്രദീപ്,ദിവ്യ മനോജ്,രമണി രാജന്‍,ജമീല രാജീവ്, തുടങ്ങിയവര്‍ സംസാരിച്ചു.