ആഹ്ലാദ പ്രകടനം നടത്തി

എരുമപ്പെട്ടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മത്സരിച്ച കക്കാട്ട് ഗോവിന്ദന്‍കുട്ടിയുടെ വിജയത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. കോണ്‍ഗ്രസിലെ പ്രമുഖ നേതാവും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന ഗോവിന്ദന്‍കുട്ടി പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സ്വതന്ത്രനായി മത്സരിച്ചത്. ജനകീയ വേദിയുടെ സ്ഥാനാര്‍ത്ഥിയായ ഗോവിന്ദന്‍കുട്ടി 290 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ എം.എം. സലീം ആയിരുന്നു യു.ഡി എഫ് സ്ഥാനാര്‍ത്ഥി.ഷൈജു തൈക്കാടനായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.

കടങ്ങോട് റോഡ് സെന്ററില്‍ നിന്ന് ആരംഭിച്ച് വാര്‍ഡിലൂടെ സഞ്ചരിച്ച് തിപ്പല്ലൂര്‍ സബ്-സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു. വാര്‍ഡി മുഴുവന്‍ വീടുകളിലും കയറി നിയുക്ത മെമ്പര്‍ ഗോവിന്ദന്‍കുട്ടി ലഡു വിതരണം ചെയ്യുകയും നന്ദി രേഖപ്പെടുത്തും ചെയ്തു. ജനകീയ വേദി പ്രവര്‍ത്തകരായ നസീമ ഷംസുദ്ദിന്‍ , പി.സ്.ബാലകൃഷ്ണന്‍, മുരളി, ജോസ് തറയില്‍, എ.വി.ജയന്‍, സംഘം വിനോദ്, സതീശന്‍ ,മുള്ളത്ത് മനോജ്, നവീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT