30.6 C
Kunnamkulam
Thursday, September 10, 2026
Home Bureaus Perumpilavu രാധാകൃഷ്ണനു ദുബൈ ഇന്‍കാസ് തൃശൂര്‍ ജില്ല കമ്മിറ്റി നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ നടന്നു

രാധാകൃഷ്ണനു ദുബൈ ഇന്‍കാസ് തൃശൂര്‍ ജില്ല കമ്മിറ്റി നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ നടന്നു

21

പെരുമ്പിലാവ് കുടമുക്കില്‍ താമസിക്കുന്ന തലപ്പിള്ളി പറമ്പില്‍ രാധാകൃഷ്ണനു ദുബൈ ഇന്‍കാസ് തൃശൂര്‍ ജില്ല കമ്മിറ്റി നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കുന്ന പൂര്‍ണ്ണ ചന്ദ്ര ഭവന്‍ എന്ന വീടിന്റെ തറക്കല്ലിടല്‍ മുന്‍ എം.പി. കുമാരി രമ്യഹരിദാസ് നിര്‍വ്വഹിച്ചു . അമ്മയും ഭാര്യയും അടങ്ങുന്നതാണ് പെയ്ന്റിങ് ചിത്രകലാകാരനായ ദിനകല രാധാകൃഷണന്റെ കുടുംബം. സ്വന്തമായ് ഒരു വീട് എന്നത് ഏറെ നാളുകളായുള്ള ആഗ്രഹമായിരുന്നു. പുറംപോക്ക് ഭൂമിയില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച ഷെഡിലായിരുന്നു ഇത്രയും കാലം താമസിച്ചിരുന്നത്. സ്ഥലത്തിനു പട്ടയം ലഭിച്ചിട്ടും വീടിനു പഞ്ചായത്തില്‍ പലവട്ടം അപേക്ഷ നല്‍കിയിട്ടും പരിഗണിക്കാതിരുന്ന സാഹചര്യത്തിലായിരുന്നു ഇന്‍കാസ് കമ്മിറ്റിയിലേക്കു അപേക്ഷ സമര്‍പ്പിക്കുന്നത്.

ADVERTISEMENT
error: Content is protected !!