28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Kechery തടിയും ശിഖിരങ്ങളും പൂതലിച്ച കൂറ്റന്‍ പ്ലാവ് യാത്രികര്‍ക്ക് ഭീഷണിയാകുന്നു

തടിയും ശിഖിരങ്ങളും പൂതലിച്ച കൂറ്റന്‍ പ്ലാവ് യാത്രികര്‍ക്ക് ഭീഷണിയാകുന്നു

കണ്ടാണശ്ശേരി പഞ്ചായത്തിലെ മറ്റം ഗ്രൗണ്ടിന് സമീപം റോഡരിയില്‍ നില്‍ക്കുന്ന കൂറ്റന്‍ പ്ലാവാണ് വഴിയാത്രികര്‍ക്ക് ഭീഷണിയായി മാറിയിട്ടുള്ളത്. വര്‍ഷങ്ങളുടെ പഴക്കമുള്ള മരത്തിന്റെ കട ഭാഗം മുതല്‍ ഒരു വശം പൂതലിച്ച അവസ്ഥയിലാണ്. കൂടാതെ കൂറ്റന്‍ ശിഖിരവും സമാനമായ അവസ്ഥയിലാണ്. സമീപത്തുള്ള വിദ്യാലയങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ കാല്‍ നടയായി സഞ്ചരിക്കുന്നത് ഈ മരത്തിന് താഴെ കൂടിയാണ്. ഏത് സമയവും പൊട്ടി വീഴാവുന്ന അവസ്ഥയിലുള്ള മരത്തിന് താഴെ കൂടി നിരവധിയായ വാഹനങ്ങളും കടന്നുപോകാറുള്ളതാണ്. അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ അധികാരം നല്‍കിയിട്ടുണ്ടെങ്കിലും പലയിടത്തും ഈ അധികാരം യഥാവിധി ഉപയോഗിക്കുന്നില്ല.

ADVERTISEMENT
error: Content is protected !!