കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്ക്, കെട്ടിട നികുതി ഇനത്തില്‍ പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ഷാജി കോയാലിപ്പറമ്പില്‍ ഒറ്റയാള്‍ പ്രതിഷേധ സമരം നടത്തി. തട്ടിപ്പിന് കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡന്റ് രാജി വെക്കുക, ഭരണസമിതി പിരിച്ചുവിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. പെരുമ്പിലാവ് സെന്ററില്‍ നിന്നും ആരംഭിച്ച ഒറ്റയാള്‍ പ്രതിഷേധ സമരം കടവല്ലൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ സമാപിച്ചു.



