പെരുമ്പിലാവ് ആല്‍ത്തറ ആലുംതൈ ആനക്കല്ല് റോഡിന് സമീപത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുന്നംകുളം റെയിഞ്ച് എക്സൈസ് സംഘം സ്ഥലത്തെത്തി കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്തു . എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. മണികണ്ഠന്റെ നിര്‍ദ്ദേശപ്രകാരം അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍ കെ, ഉദ്യോഗസ്ഥരായ സുനില്‍ദാസ് പി.ബി, സതീഷ് എന്‍.കെ, ഷിബിന്‍ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. 30 സെന്റീമീറ്റര്‍ നീളം വരുന്ന കഞ്ചാവ് തൈയാണ് കണ്ടെത്തിയത്.



