രാമായണ മാസാചരണത്തിന്റെ ഭാഗമായി കര്‍ക്കിടകത്തിലെ മുപ്പെട്ട് ഞായറാഴ്ചയാണ് ക്ഷേത്രത്തില്‍ ഗജപൂജയും ആനയൂട്ടും നടന്നത്. ക്ഷേത്രത്തില്‍ രാവിലെ മേല്‍ശാന്തി രാജു നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ഭക്തജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ശേഷം ഗജപൂജയും ആനയൂട്ടും നടന്നും. കൊമ്പന്‍ ശങ്കരനാരായണന് പൂജയും, പ്രത്യേകം തയ്യാറാക്കിയ ചോറുരുളയും പഴവര്‍ഗ്ഗങ്ങള്‍ എന്നിവ നല്‍കി. ഭക്തജനങ്ങളും ആനയൂട്ട് നടത്തി. തുടര്‍ന്ന് കര്‍ക്കിടക ഔഷധ കഞ്ഞി വിതരണവും ഉണ്ടായിരുന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്ര ഭരണസമിതി സെക്രട്ടറി ബിനീഷ്, പ്രസിഡന്റ് മുകേഷ്, ട്രഷറര്‍ സുദര്‍ശന്‍, ജോയിന്റ് സെക്രട്ടറിമാരായ സാജു, സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് ഭരതന്‍ മറ്റു മെമ്പര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.കര്‍ക്കിടകം ഒന്നുമുല്‍ അഞ്ചുവരെ ക്ഷേത്രത്തില്‍ ഗുരുവായൂര്‍ പി.സി ചന്ദ്രശേഖരന്‍ ഇളയതിന്റെ ഭക്തി പ്രഭാഷണം ഉണ്ടായിരുന്നു. ഓഗസ്റ്റ് 11ന് ഇല്ലം നിറയും. 22ന് പുത്തരി നിവേദ്യവും, 23ന് നാലമ്പല ദര്‍ശന യാത്രയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭരണ സമിതി ഭാരവാഹികള്‍ അറിയിച്ചു.