പോര്‍ക്കുളം വില്ലേജിലുള്‍പ്പെട്ടെ ഭൂമിയുടെ ന്യായവിലയില്‍മേലുള്ള പരാതിക്ക് പരിഹാരമായി

 

പഞ്ചായത്തും ഭൂവുടുകളും ചേര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിക്കാണ് പരിഹാരമായത്. സംസ്ഥാന പാതയോട് ചേര്‍ന്ന് കിടക്കുന്ന കൊങ്ങണൂര്‍ വാര്‍ഡില്‍ നിന്നാണ് കൂടുതലും പരാതിക്കാര്‍ ഉള്ളത്. ന്യായവില അധികമായതിനാല്‍ ഭൂമി കൈമാറ്റം ചെയ്യാന്‍ കഴിയാത്ത 122 പരാതിക്കാരെ കുന്നംകുളം താലുക്കില്‍ വരുത്തി ഡെപ്യൂട്ടി കളക്ടര്‍ നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ പുതുക്കിയ ന്യായവില വിജ്ഞാപനം നടത്തിയത്. പുരയിടത്തിനും കൃഷിയിടത്തിനും നിശ്ചയിച്ചിരുന്ന ന്യായവിലയായ 201800 രൂപ എന്നത് പുരയിടത്തിന് 62400 രൂപയും , കൃഷിയിടത്തിന് 48000 രൂപയുമാക്കിയാണ് ഭേതഗതി വരുത്തിയത്. 2020 ലെ ഇടതുപക്ഷത്തിന്റെ പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളില്‍ ഒന്നായ ഭൂമിയുടെ അധികന്യായവിലയിമ്മേല്‍ ഭേതഗതി നടപ്പാക്കും എന്ന വാഗ്ദാനം നടപ്പാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ . രാമകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ജിഷ ശശി, കൊങ്ങണൂര്‍ വാര്‍ഡ് മെമ്പെര്‍ അഖില മുകേഷ് എന്നിവര്‍ പറഞ്ഞു.

 

ADVERTISEMENT
Malaya Image 1

Post 3 Image