റോഡിലെ കുഴികളില്‍ വാഴനട്ട് എസ് ഡി പി ഐ പ്രതിഷേധം

 

എസ് ഡി പി ഐ പറയങ്ങാട് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ചൂതംങ്ങളത്ത് റോഡിലെ കുഴികളില്‍ വാഴനട്ടു പ്രതിഷേധിച്ചു.എസ് ഡി പി ഐ വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെ സി ഹംസ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി റാഫി പറയങ്ങാട് , മുസ്തഫ പഴയങ്ങാട് , റംസുദ്ദീന്‍, നബീല്‍, കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image