ഒരുമ കല്ലൂര്‍ ചാരിറ്റബിള്‍ സൊസൈറ്റി കിടപ്പ് രോഗികള്‍ക്ക് ഉപകരണങ്ങള്‍ നല്‍കുന്നതിന്റെ ഫണ്ട് സമാഹരണാര്‍ത്ഥം ബിരിയാണി ചലഞ്ച് നടത്തി

 

ഒരുമ കല്ലൂര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍ധനരായ കിടപ്പ് രോഗികള്‍ക്ക് ഉപകരണങ്ങള്‍ നല്‍കുന്നതിന്റെ ഫണ്ട് സമാഹരണാര്‍ത്ഥം ബിരിയാണി ചലഞ്ച് നടത്തി. കല്ലൂര്‍ ജുമാമസ്ജിദ് പരിസരത്ത് വച്ച് നടത്തിയ പരിപാടി വടക്കേക്കാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി റഷീദ് ഉദ്ഘാടനം ചെയ്തു. ഒരുമ കല്ലൂര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട് ഷക്കീര്‍ അണ്ടിക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. ഇതിനോടനുബന്ധിച്ച് പഞ്ചായത്തിലെ കിടപ്പിലായ രോഗികള്‍ക്കും വൃദ്ധസദനങ്ങളില്‍ കഴിയുന്ന 250 ഓളം പേര്‍ക്കും ഭക്ഷണം വിതരണം ചെയ്തു.

ADVERTISEMENT
Malaya Image 1

Post 3 Image