ഗ്രാമത്തിനും സമൂഹത്തിനും വേറിട്ട മാതൃകയായി തട്ടിക്കൂട് കട

 

ചാലിശേരി ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റ് വയനാട് പുനരധിവാസത്തിന് പണം സമാഹരിക്കുന്നതിനായി ഒരുക്കിയ തട്ടിക്കൂട് കട ഗ്രാമത്തിനും സമൂഹത്തിനും വേറിട്ട മാതൃകയായി പ്രിന്‍സിപ്പാള്‍ ഡോ. സജീന ഷൂക്കൂര്‍ , മറ്റു സഹ അധ്യാപകരും ചേര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് സമൂഹത്തിനോടുള്ള സ്‌നേഹവും , ദൗത്യബോധവും കൈമുതലാക്കാന്‍ സൃഷ്ടിപരമായ ആശയം ഒരുക്കിയത് അധ്യാപകര്‍ സംരംഭത്തിന് മികച്ച പ്രോത്സാഹനവും നല്‍കി. സ്‌കൂളില്‍ രണ്ടുദിവസമായി നടന്നു വന്ന മാനവീയം 2024 കലോത്സവത്തിന്റെ ആകര്‍ഷണകേന്ദ്രമായി ഹരിതാഭമായ എന്‍ എസ് എസ് ഒരുക്കിയ തട്ടിക്കൂട്കട . ഉപ്പിലിട്ട പൈനാപ്പിള്‍, ക്യാരറ്റ്, നെല്ലിക്ക, തുടങ്ങിയ നാവില്‍ വെള്ളം വരുന്ന വിഭവങ്ങള്‍ , മധുരപലഹാരങ്ങള്‍ ,കടല മിഠായി തുടങ്ങിയവ വില്‍പന നടത്തി വിറ്റ് കിട്ടുന്ന പണം വയനാടിന്റെ പുനരധിവാസത്തിനായി ഉപയോഗിക്കുമെന്ന് പ്രോഗ്രാം ഓഫീസര്‍ സുധീഷ് പുത്തന്‍പുരയില്‍ പറഞ്ഞു.കടയിലെ തിരക്ക് നിയന്ത്രിക്കാന്‍ പലപ്പോഴും എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ ബുദ്ധിമുട്ടി. കടയില്‍ നിന്ന് മികച്ച വരുമാനം ലഭിച്ചതായി വോളണ്ടിയര്‍ ലീഡര്‍മാരായ ഹിസാം, ജംഷീദ്, നന്ദന എന്നിവര്‍ അറിയിച്ചു.