28.9 C
Kunnamkulam
Monday, August 24, 2026
Home Bureaus Perumpilavu കടവല്ലൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് അഗ്‌നി രക്ഷാ പരിശീലനം നല്‍കി

കടവല്ലൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് അഗ്‌നി രക്ഷാ പരിശീലനം നല്‍കി

50

കടവല്ലൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് കുന്നംകുളം ഫയര്‍ സ്റ്റേഷന്റെ കീഴില്‍ അഗ്‌നി രക്ഷാ പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ധര്‍മ്മന്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ.എം. സെലിം അദ്ധ്യക്ഷത വഹിച്ചു . കുന്നംകുളം ഫയര്‍ സ്റ്റേഷന്‍ ഒഫീസര്‍മാരായ എം.ജി.ശ്രാം , ഷാദുരാജ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍മാരായ ബിന്ദു ടീച്ചര്‍, പ്രഭാത് മുല്ലപ്പള്ളി , വാര്‍ഡ് മെമ്പര്‍മാര്‍ , സി.ഡി.എസ്. ചെയര്‍ പേഴ്‌സണ്‍ എന്നിവരും പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി രേഖ കെ.നായര്‍ സ്വാഗതവും വി.ഇ.ഒ. ജീബ നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!