മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനം നടത്തി. ബ്ലോക്ക് പരിധിയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും പ്രഖ്യാപിച്ചതിനു ശേഷമാണു ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനം നടത്തിയത്. ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രസിഡന്റ് അഡ്വ. ഇ സിന്ധു ശുചിത്വ പ്രഖ്യാപനം നടത്തി. പഞ്ചായത്തു പ്രസിഡന്റ്‌റുമാരായ ബീന ടീച്ചര്‍ , മിസ്രിയ സൈഫുദ്ധീന്‍ ,ബ്ലോക്ക് മെമ്പര്‍മാര്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
മാലിന്യമുക്ത -ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ മികച്ച ഗ്രാമപഞ്ചായത്ത് – നന്നമുക്ക് ,രണ്ടാം സ്ഥാനം ആലങ്കോട് , സമയബന്ധിതമായി ശുചിത്വ പദവി കൈവരിച്ച മാറഞ്ചേരി , പെരുമ്പടപ്പ് , വെളിയങ്കോട് എന്നീ ഗ്രാമപഞ്ചായത്തുകളെയും , മികച്ച ഹരിത കര്‍മ്മ കണ്‍സോര്‍ഷ്യം -ആലങ്കോട് , മികച്ച സി ഡി എസ് – മാറഞ്ചേരി, മികച്ച ഹരിത ടൌണ്‍ -ആലങ്കോട് ചങ്ങരംകുളം , മികച്ച ഹരിത സ്ഥാപനം ഗവര്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി മാറഞ്ചേരി എന്നിവരെയും ട്രോഫികള്‍ നല്‍കി ആദരിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്‍ രാമദാസ് മാസ്റ്റര്‍ സ്വാഗതവും ജോയിന്റ് ബി ഡി ഒ രാജേഷ് എം നന്ദിയും പറഞ്ഞു.