24.2 C
Kunnamkulam
Thursday, August 6, 2026
Home Bureaus Kechery പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി

പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി

66

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ കണ്ടാണശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി. തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ കണ്ടാണശ്ശേരി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ഷീബ ചന്ദ്രന്‍, ഷെക്കീല ഷമീര്‍, പി.കെ.അസിസ് എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നുള്ള തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുത്തു. എല്ലാ തൊഴിലാളികള്‍ക്കും നൂറു വീതം തൊഴില്‍ ദിനം, തൊഴിലിടങ്ങളില്‍ സുരക്ഷ ഉപകരണങ്ങള്‍, അപകടങ്ങളും അത്യാഹിതങ്ങള്‍ ഉണ്ടാവുമ്പോള്‍ അടിയന്തിര സഹായം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം നല്‍കിയത്. പഞ്ചായത്ത് സെക്രട്ടറിയുടെ അഭാവത്തില്‍ ഹെഡ് ക്ലാര്‍ക്ക് പ്രേമിന് നിവേദനം കൈമാറി.

ADVERTISEMENT
error: Content is protected !!