31.8 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk ‘ടാങ്ക്’ നിറച്ചോളൂ; തിങ്കളാഴ്ച്ച 6 മണിക്കൂര്‍ പമ്പുകള്‍ അടച്ചിടുമെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍

‘ടാങ്ക്’ നിറച്ചോളൂ; തിങ്കളാഴ്ച്ച 6 മണിക്കൂര്‍ പമ്പുകള്‍ അടച്ചിടുമെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍

377

തിങ്കളാഴ്ച രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12 വരെ സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. കോഴിക്കോട് എച്ച്പിസിഎല്‍ ഓഫീസ്ല്‍ ചര്‍ച്ചയ്‌ക്കെത്തിയ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ നേതാക്കളെ ടാങ്കര്‍ ലോറി ഡ്രൈവേഴ്‌സ് യൂണിയന്‍ നേതാക്കള്‍ മര്‍ദ്ദിച്ചെന്നാരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

കോഴിക്കോട് എലത്തൂരിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ നിന്ന് ഇന്ധനം എത്തിച്ച് നല്‍കുന്ന ലോറി ഡ്രൈവറുമായി അസോസിയേഷന് തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിനായി നടത്തിയ ചര്‍ച്ചയില്‍ അസോസിയേഷന്‍ നേതാക്കള്‍ക്ക് നേരെ കൈയേറ്റ ശ്രമങ്ങളുണ്ടായതിന് പിന്നാലെയാണ് തീരുമാനം.

ഇന്ധനം എത്തിച്ച് നല്‍കുന്ന ലോറി ഡ്രൈവര്‍മാര്‍ക്ക് ഒരു തുക ചായക്കാശായി കൊടുക്കാറുണ്ട്. 300 രൂപയായിരുന്നു ഇത്തരത്തില്‍ നല്‍കി വന്നിരുന്ന തുക. ഇത് ഉയര്‍ത്തണമെന്ന് ലോറി ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് സാധിക്കില്ലെന്ന നിലപാടായിരുന്നു അസോസിയേഷന്റേത്.

ADVERTISEMENT
error: Content is protected !!