‘പോലീസ് സ്‌റ്റേഷനുകള്‍ പിണറായി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളാക്കുന്നു’ ;രമേശ് ചെന്നിത്തല

പോലീസ് സ്‌റ്റേഷനുകള്‍ പിണറായി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളാക്കുന്നു – രമേശ് ചെന്നിത്തല. മര്‍ദ്ദനത്തിനിരയായ വി.എസ്.സുജിത്തിനെ വീട്ടില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സര്‍ക്കാരിന്റെ പോലീസ് നയത്തിന്റെ ജീവിച്ചിരിക്കുന്ന
രക്തസാക്ഷി ആണ് സുജിത്. ഒരു സാധാരണക്കാരനും രക്ഷയില്ല. മര്‍ദ്ദനത്തിന് പിന്നില്‍ പോലീസ് നയമാണ്. ചെന്നിത്തല പറഞ്ഞു. വര്‍ഗീസ് ചൊവ്വന്നൂര്‍ മുന്നോട്ട് പോയില്ലായിരുന്നെങ്കില്‍
സംഭവം കേരളം അറിയില്ലായിരുന്നു. ഇതോടെ കേരളത്തിലെ സ്റ്റേഷനുകളില്‍ മര്‍ദ്ദനം അവസാനിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

ADVERTISEMENT