29 C
Kunnamkulam
Monday, August 17, 2026
Home Uncategorized പ്രതിപക്ഷ നേതാവാകുമോ…? മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യം, മറുപടി പറയാതെ പിണറായി വിജയൻ

പ്രതിപക്ഷ നേതാവാകുമോ…? മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യം, മറുപടി പറയാതെ പിണറായി വിജയൻ

31

പ്രതിപക്ഷ നേതാവാകുമോ എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാതെ പിണറായി വിജയൻ. ദില്ലിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പിന്നെ കാണാം എന്ന് പറഞ്ഞ് മറുപടി നൽകാതെ പോയത്. ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കും പിണറായി മറുപടി പറഞ്ഞില്ല. അതേസമയം, കേരളത്തിലെ പ്രതിപക്ഷ നേതൃ സ്ഥാനം ആർക്ക് എന്നത് പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്യുമെന്ന് ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു. തമിഴ്നാട്ടിൽ ആശയക്കുഴപ്പം ഉണ്ടാക്കിയത് ഗവർണറുടെ നിലപാടാണെന്ന് വിജയ്ക്ക് എല്ലാ ആശംസകളുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അവലോകനമാണ് ഇന്നത്തെ പി.ബി യോ​ഗത്തിന്റെ അജണ്ടയെന്നും ബേബി പറഞ്ഞു. കേരളത്തില്‍ പ്രതിപക്ഷ നേതാവിനെ ഉടന്‍ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ADVERTISEMENT
error: Content is protected !!