പിസാറ്റ് കോളേജിന്റെ 48-ാമത് കോളേജ് ഡേ ആഘോഷിച്ചു

കുന്നംകുളം പിസാറ്റ് കോളേജിന്റെ 48-ാമത് കോളേജ് ഡേ ആഘോഷിച്ചു. കോളേജ് മാനേജിങ് ഡയറക്ടര്‍ പി.കെ.സുനില്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറക്ടറും പ്രിന്‍സിപ്പലുമായ ലീന സുനില്‍ , എച്ച്.ഒ.ഡി.മാരായ മൃദുല, ചിത്ര , കണ്‍വീനര്‍ അസിത എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ കലാഭവന്‍ ബാദുഷ ഗാനമേള നയിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍, മലബാര്‍ ഓര്‍ക്കേസ്ട്രാ ടീമിന്റെ ഗാനമേള എന്നിവ ആവേശമായി.കലാപരിപാടികളില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥിനികളെയും ഉപഹാരം നല്‍കി ആദരിച്ചു.

ADVERTISEMENT