‘വിസ്ഡം’ ഗുരുവായൂര്‍ മണ്ഡലത്തിന്റെ നേതൃത്വത്തില്‍ തന്മിയ വിജ്ഞാന വേദി നടത്തി

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഗുരുവായൂര്‍ മണ്ഡലത്തിന്റെ നേതൃത്വത്തില്‍ കൊച്ചന്നൂര്‍ വട്ടംപാടം റോസ് ഓഡിറ്റോറിയത്തില്‍ തന്മിയ വിജ്ഞാന വേദി സംഘടിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് 7 മണിക്ക് നടത്തിയ ചടങ്ങില്‍ സിറാത്തുല്‍ മുസ്തഖീം എന്ന വിഷയത്തില്‍ അബ്ദുള്ള സ്വലാഹി മാഞ്ഞാലി വിഷയാവതരണം നടത്തി. ജമാല്‍ പെരുവാണത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വടക്കേക്കാട് സലഫി മസ്ജിദ് ഇമാം അനീസ് ഇസ്മായില്‍ സ്വാഗതവും അബ്ദുല്ലത്തീഫ് നന്ദിയും പറഞ്ഞു. ജമാല്‍ സലഫി, അബ്ദുല്‍ വാഹിദ് പറവണ്ണ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ കിഡ്‌സ് ടൈമില്‍ വിവിധ മദ്രസകളിലെ സര്‍ഗ്ഗ വസന്തത്തില്‍ പങ്കെടുത്ത് വിജയികളായ കുരുന്നുകള്‍ക്ക് സമ്മാനവിതരണവും, കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

ADVERTISEMENT
Malaya Image 1

Post 3 Image