ഐ.പി.എച്ചുമായി ചേര്‍ന്ന് അന്‍സാര്‍ ക്യാമ്പസില്‍ നടത്തിയ പുസ്തകമേള സമാപിച്ചു

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഐ.പി.എച്ച്. ബുക്‌സുമായി ചേര്‍ന്ന് സംഘടിപ്പിച്ച തൃദിന പുസ്തക മേളക്ക് ശനിയാഴ്ചയോടെ സമാപനമായി. അന്‍സാര്‍ ലിറ്ററേച്ചര്‍ കാര്‍ണിവല്‍ 2024 എന്ന് പേരിട്ടു നടത്തിയ പുസ്തക മേളയുടെ സമാപന ചടങ്ങ് പ്രശസ്ത കഥാകാരിയും വിവര്‍ത്തകയുമായ രമ മേനോന്‍ ഉദ്ഘാടനം ചെയ്തു. ഐ.പി.എച്ച്. ബുക്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ടി.ഹുസ്സൈന്‍, അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ ഡോ.വി.വി.ഹംസ, സ്‌കൂള്‍ പി.റ്റി.എസ്.സി. ചീഫ് മെന്റര്‍ നൂറുല്‍ ഹക്ക്, സ്‌കൂള്‍ ഡയറക്ടര്‍ ഡോ.നജീബ് മുഹമ്മദ് എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി.

ADVERTISEMENT