27.3 C
Kunnamkulam
Tuesday, July 14, 2026
Home Kerala പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു: വിജയശതമാനം 77.97

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു: വിജയശതമാനം 77.97

രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഫലം വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്‍ പ്രഖ്യാപിച്ചു. 77.97 ആണ് വിജയശതമാനം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ വര്‍ധനവുണ്ട്.

ഈ വര്‍ഷം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 4.52 ലക്ഷം വിദ്യാര്‍ഥികളും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 26,826 വിദ്യാര്‍ഥികളുമാണ് പരീക്ഷയെഴുതിയത്. മാര്‍ച്ച് ആറ് മുതല്‍ 26 വരെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ നടന്നത്. ജൂണ്‍ 29 മുതല്‍ ജുലൈ മൂന്ന് വരെ സേ പരീക്ഷ നടത്തും. 290398 പേര്‍ പരീക്ഷയില്‍ യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 77.81 ശതമാനവും വിഎച്ച്എസ്ഇയില്‍ 70.06 ശതമാനവും വിജയശതമാനമായിരുന്നു

 

ADVERTISEMENT
error: Content is protected !!