24.9 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Punnayurkulam അകലാട് മര്‍ക്കസ് സഖാഫത്തില്‍ ഇസ്ലാമിയ മദ്രസയില്‍ അവധിക്കാല ക്യാമ്പ് നടത്തി

അകലാട് മര്‍ക്കസ് സഖാഫത്തില്‍ ഇസ്ലാമിയ മദ്രസയില്‍ അവധിക്കാല ക്യാമ്പ് നടത്തി

പുന്നയൂര്‍ അകലാട് മര്‍ക്കസ് സഖാഫത്തില്‍ ഇസ്ലാമിയ മദ്രസയുടെ നേതൃത്വത്തില്‍ ബീ-ഫ്രണ്ട് വെക്കേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ജീവിക്കുന്നത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂട്ടായ്മയിലൂടെയും പരസ്പര സഹകരണങ്ങളിലൂടെയും കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും ധാര്‍മിക ബോധമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ക്യാമ്പില്‍
മദ്രസയിലെ 150 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഹംസ മുസ്ലിയാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ ഷമീര്‍ സുഹ്രി അധ്യക്ഷത വഹിച്ചു. മര്‍ക്കസ് പ്രസിഡണ്ട് ഷംസുദ്ദീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. അകലാട് മര്‍ക്കസ് സദര്‍ റിഷാദ് സഖാഫി പരുര്‍, നദീര്‍ മാഷ്, റഫീഖ് അഹ്‌സനി, കബീര്‍ സഖാഫി, ഷിഫാസ് അഹ്‌സനി, താഹിര്‍ അഹ്‌സനി തുടങ്ങിയവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. അഫ്‌സാന്‍ ഹാശിമി സ്വാഗതവും നാസര്‍ ഫാളിലി നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!