17 വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും. കോട്ടോല്‍ ചെറുവത്തൂര്‍ വീട്ടില്‍ 39 വയസുള്ള മാധവനെയാണ് കുന്നംകുളം അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. 2023ലാണ് കേസിനാസ്പദമായ സംഭവം. പ്രതി അതിജീവിതയെ വീട്ടില്‍ കയറി ബലാത്സംഗം ചെയുകയും വിവരം പുറത്തു പറഞ്ഞാല്‍ സഹോദരനെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കുന്നംകുളം പോലീസ് ഇന്‍സ്‌പെക്ടര്‍ യു.കെ ഷാജഹാന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം നല്‍കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ് ബിനോയ് ഹാജരായി.
Home  Bureaus  Kunnamkulam  17 വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവ്
 
                 
		
 
    
   
    