വിശിഷ്ഠ സേവനത്തിന് മുഖ്യമന്ത്രിയുടെ 2024ലെ പോലീസ് മെഡലിന് അർഹനായ എ.എസ്.ഐ ശിവരാജിന് പെരിങ്ങോടിന്റെ ആദരം. ഞായറാഴ്ച രാവിലെ 10 മണിക്ക് പെരിങ്ങോട് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ 1990-91 SSLC ബാച്ച് സഹപാഠികൾ ചേർന്നാണ്സ്നേഹാദരം നൽകിയത്. നിറഞ്ഞ സദസ്സിൽ നടന്ന പരിപാടിയിൽ അധ്യാപകരായിരുന്ന ടി.വി. ഉണ്ണികൃഷ്ണൻ , എൻ.ചന്ദ്രശേഖരൻ , കെ.വാസുദേവൻ , എൻ വിജയകുമാരി എന്നിവർ സംസാരിച്ചു.
സിനിമാ-സീരിയൽ രംഗത്ത് നിറസാന്നിധ്യമായ ഇരട്ട സഹോദരിമാരായ വേദജ – മേദജ എന്നിവരുടെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ മണികണ്ഠൻ – ഹരി ഗോവിന്ദ് എന്നിവരുടെ ഇടയ്ക്ക വാദനവും ഉണ്ടായിരുന്നു.ജമാൽ K V അദ്ധ്യക്ഷനായ സദസ്സിന് മനോജ് PK സ്വാഗതവും ബാച്ച് കൺവീനർ ഉദയൻ K നന്ദിയും പറഞ്ഞു. ട്രഷറർമാരായ മണികണ്ഠൻ കെ. കെ, സുരേഷ് എന്നിവർ നേതൃത്വം നൽകി.
ADVERTISEMENT