എരുമപ്പെട്ടിയില്‍ പോലീസ് വാഹനം കാറിന് പുറകിലിടിച്ച് അപകടം. ഫോറോന പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ആര്‍ക്കും പരിക്കില്ല. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന പോലീസ് വാഹനം മുന്നില്‍ സഞ്ചരിച്ചിരുന്ന വാഗണ്‍ ആര്‍ കാറില്‍ ഇടിക്കുകയായിരുന്നു. പോലീസ് വാഹനം അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തില്‍ വാഗണ്‍ ആര്‍ കാറിന്റെ പുറക് വശത്ത് കേടുപാടുകള്‍ സംഭവിച്ചു. കാറുടമ പഴവൂര്‍ അമ്പലത്ത് വീട്ടില്‍ ഉമ്മറിന്റെ മകന്‍ സുനീറാണ് കാര്‍ ഓടിച്ചിരുന്നത്.
ADVERTISEMENT