വേലൂര്‍ ആര്‍.എസ്.ആര്‍.വി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംസ്ഥാനതല കായികമേള, ശാസ്ത്രമേള എന്നിവയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ ആദരിച്ചു. സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ തൃശ്ശൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് നേട്ടം കൈവരിച്ച കായിക താരങ്ങളെയും കായികാധ്യാപകന്‍ ശ്രീജിഷ് പി എം നേയും സംസ്ഥാന പ്രവര്‍ത്തി പരിചയമേളയില്‍ പാവ നിര്‍മ്മാണത്തിന് മൂന്നാം സ്ഥാനവും എ ഗ്രേഡും നേടിയ അമീഷ സി.എ എന്ന വിദ്യാര്‍ത്ഥിനിയെയുമാണ് അനുമോദച്ചത്. പിടിഎയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ആര്‍ ഷോബി അധ്യക്ഷത വഹിച്ചു.
ADVERTISEMENT