29.2 C
Kunnamkulam
Wednesday, August 12, 2026
Home CCTV Desk കണ്ണൂരില്‍ പൊലീസ് ജീപ്പ് മോഷ്ടിച്ചു; തൊഴിയൂര്‍ സ്വദേശി അറസ്റ്റില്‍

കണ്ണൂരില്‍ പൊലീസ് ജീപ്പ് മോഷ്ടിച്ചു; തൊഴിയൂര്‍ സ്വദേശി അറസ്റ്റില്‍

2144

കണ്ണൂരില്‍ പൊലീസ് ജീപ്പ് മോഷ്ടിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സൈബര്‍ സെല്ലിന്റെ ജീപ്പ് കവര്‍ന്നത്. പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിനു കൈമാറി. ഗുരുവായൂര്‍ തൊഴിയൂര്‍ സ്വദേശിയായ ഹംസത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. താവക്കരയിലെ ഐ.ജി ഓഫീസിനു തൊട്ടടുത്തുളള ഓഫീസിനു പരിസരത്തായിരുന്നു വാഹനം നിര്‍ത്തിയിട്ടിരുന്നത്. തുടര്‍ന്നു മുനീശ്വരം കോവിലിലെത്തി അവിടെയുള്ള പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറച്ചു. പീന്നീട് തട്ടുകടയിലെത്തി ചായ കുടിക്കുകയും ചെയ്തു. ഇവിടത്തെ ജീവനക്കാര്‍ക്കാണ് സംശയം തോന്നിയത്. തുടര്‍ന്ന് ടൗണ്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ADVERTISEMENT
error: Content is protected !!