ചാവക്കാട് തീരമേഖലയില്‍ പോളിംഗ് സമാധാനപരമായി തുടരുന്നു. വോട്ടിംഗ് ആരംഭിച്ച മുതല്‍ പല ബൂത്തുകളിലും വലിയ തിരക്ക് അനുഭവപെട്ടു.സ്ത്രീകളുടെ വലിയ നിര തന്നെ പല ബൂത്തുകളിലും കാണാനായിരുന്നു. ചില ബൂത്തുകളില്‍ മോക്ക്വോട്ടിംഗ് തുടങ്ങിയപ്പോള്‍ മെഷീന് തകരാര്‍ സംഭവിച്ചു. 179-ാം നമ്പര്‍ ഇരട്ടപുഴ, 141-ാം നമ്പര്‍ എല്‍.എഫ്.സി.ജി.ഹൈസ്കൂള്‍ മമ്മിയൂര്‍, 172 എഎല്‍പി ബ്ലാങ്ങാട് എന്നിവിടങ്ങളിലാണ് മോക്ക്പോളിന്റെ തുടക്കത്തില്‍ തകരാര്‍ കാണിച്ചത്. ഉടന്‍ തന്നെ ഇവ മാറ്റി സ്ഥാപിച്ചു. വോട്ടിംഗ് കൃത്യസമയത്ത് ത്തന്നെ ആരംഭിച്ചു. കമസമാധാനത്തിന്റെ ഭാഗമായി പോലിസ് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.



